Surya’s science fiction thriller 24 ,second part confirmed

സൂര്യയ്ക്ക് പുതുജീവന്‍ നല്‍കിയ ചിത്രമാണ് വിക്രം കുമാറിന്റെ 24. കഴിഞ്ഞ ഏതാനും ചിത്രങ്ങള്‍ പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലായിരുന്നു സൂര്യ. എന്നാല്‍ ഈ സയന്‍സ് ഫിക്ഷന്‍ ത്രില്ലറിലൂടെ വീണ്ടും വെള്ളിത്തിര കീഴടക്കിയിരിക്കുകയാണ് സൂര്യ.

24ന് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഇതിനോടകം തന്നെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചുകഴിഞ്ഞു. 75 കോടി ചെലവിട്ട് നിര്‍മ്മിക്കപ്പെട്ട 24 ആദ്യദിവസം കൊണ്ട് 35 കോടിയാണ് ബോക്‌സോഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ഇന്ത്യയില്‍ മാത്രം കളക്ട് ചെയ്തത് 25കോടിയാണ്.

ഇന്ത്യയിലെ തിയേറ്ററുകളില്‍നിന്ന് രണ്ടാം ദിവസം ചിത്രം സ്വന്തമാക്കിയത് 18 കോടിയാണ്. സാമന്തയും നിത്യാമേനോനുമാണ് നായികമാര്‍. 24 ഹിന്ദിയില്‍ നിര്‍മ്മിക്കുമെന്ന് ചിത്രത്തിന്റെ റിലീസിനുമുന്‍പുതന്നെ സൂര്യ പ്രഖ്യാപിച്ചിരുന്നു. സല്‍മാന്‍ഖാനോ ഹൃത്വിക് റോഷനോ ആയിരിക്കും നായകന്‍. സൂര്യ ഇതില്‍ അഭിനയിക്കുന്നില്ല

Top