റയാന്‍ സ്‌കൂളിലെ കൊലപാതകം: പ്രതിയായ വിദ്യാര്‍ഥിയുടെ ജാമ്യാപേക്ഷ തള്ളി

Ryan school

ഗുഡ്ഗാവ്: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഏഴുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 11ആം ക്ലാസ് വിദ്യാര്‍ഥിക്ക് കോടതി ജാമ്യം അനുവദിച്ചില്ല. ഗുഡ്ഗാവിലെ വിചാരണക്കോടതിയാണ് ജാമ്യം നിഷേധിച്ചത്.

പ്രതിയെ മുതിര്‍ന്ന ആളായി കണ്ട് കോടതിയില്‍ വിചാരണ നടത്തുമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്.

റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമ്‌നനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 8ന് സ്‌കൂളിലെ ബാത്‌റൂമില്‍ കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്. സ്‌കൂളിലെ പരീക്ഷ ഒഴിവാക്കാനാണ് 11ാം ക്ലാസ് വിദ്യാര്‍ഥി കൊലപാതകം നടത്തിത്.

Top