ഹോളിവുഡ് ചിത്രം ഡെഡ്പൂൾ 2 ; പുതിയ കിടിലൻ ട്രെയിലർ പുറത്തിറങ്ങി

Deadpool

ഹോളിവുഡ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡെഡ്പൂൾ 2 പുതിയ ടീസർ ട്രെയിലർ പുറത്തിറങ്ങി. ഡേവിഡ് ലെറ്റ്ച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റയാൻ റെയ്നോൾഡ് ആണ് ഡെഡ്പൂൾ വേഷത്തിൽ എത്തുന്നത്.

ആദ്യഭാഗം സംവിധാനം ചെയ്തത് ടിം മില്ലറായിരുന്നു. എക്സ്മെൻ ഫിലിം സീരിസിലെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണ് ഡൈഡ്പൂൾ 2.

കാന്‍സര്‍ ബാധിതനായ വേഡ് വില്‍സണ്‍ എന്ന പട്ടാളക്കാരന്‍റെ ശരീരത്തില്‍ പരീക്ഷണം നടത്തി അമാനുഷികനായി മാറുന്നതാണ് കഥ. തന്‍റെ ശരീരത്തില്‍ പരീക്ഷണം നടത്തിയവര്‍ക്കെതിരെ വില്‍സണ്‍ നടത്തുന്ന പ്രതികാരമാണ് പ്രമേയം.

റയാൻ, മൊറേന, ടി.ജെ മില്ലർ, ജോഷ് ബ്രോളിൻ, ജാക്ക് കെസി, ബ്രയാന എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം അടുത്ത വർഷം മെയിൽ പ്രദർശനത്തിനെത്തും.

Top