കേരളത്തിൽ അടിയന്തരമായി വേണ്ടത് പാത ഇരട്ടിപ്പിക്കൽ: ആർവിജി മേനോൻ

തിരുവനന്തപുരം: കേരളത്തോടുള്ള റെയിൽവേയുടെ അവഗണനയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആർവിജി മേനോൻ. സർക്കാർ സംഘടിപ്പിച്ച സിൽവർലൈൻ സംവാദത്തിലായിരുന്നു ആർവിജി മേനോന്റെ പരാമർശം. റെയിൽ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആർവിജി മേനോൻ പറഞ്ഞു.

ഇന്ത്യയിലെ ബ്രോഡ്‌ഗേജിലുള്ള വേഗത കൂടിയ ട്രെയിൻ എന്തുകൊണ്ട് പരിശോധിച്ചുകൂടയെന്ന് ആർവിജി മേനോൻ ചോദിച്ചു. ‘കേരളത്തിൽ വരുന്ന സെമി ഹൈസ്പീഡ് ട്രെയിൻ ബ്രോഡ്‌ഗേജ് പോര സ്റ്റാൻഡേർഡ് ഗേജ് മതിയെന്ന് ആരാണ്, എങ്ങനെയാണ് തീരുമാനിക്കുന്നത് ? കൊല്ലം സ്‌റ്റേഷനെന്ന് പറഞ്ഞാൽ മുഖത്തലയിലാണ്. മുഖത്തലയിൽ വരുന്ന സ്റ്റേഷൻ വെള്ളക്കെട്ടിലാണ്. അവിടെ തോടൊഴുകുന്നുണ്ട്. തോട് മാറ്റി സ്ഥാപിക്കണമെന്നാണ് ഹ്രസ്വകാല പാരിസ്ഥിതികാഘാത പഠനത്തിൽ എഴുതിയിരിക്കുന്നത്. കൊച്ചി വിമാനത്താവളം പണികഴിപ്പിക്കുമ്പോഴും സമാന പ്രശ്‌നമുണ്ടായിരുന്നു. അവിടെയും ഒരു തോട് ഒഴുകുന്നുണ്ടായിരുന്നു. ആ തോടിനെ അവഗണിച്ചാണ് വിമാനത്താവളം പണിതത്. അതുകൊണ്ടാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിന് വിമാനത്താവളം വെള്ളത്തിനടിയിലായത്’- ആർവിജി മേനോൻ പറയുന്നു.

നാട്ടുകാരെ കുറ്റപ്പെടുത്തി രാഷ്ട്രീയ നേതൃത്വം ഒഴിഞ്ഞുമാറുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തെ വിപണിയുമായി കൂട്ടിക്കെട്ടരുതെന്നെന്നും ആർവിജി മേനോൻ പറഞ്ഞു.

Top