ധനുഷ് ചിത്രം ‘ദി ഗ്രേ മാൻ’ പ്രൊമോഷനായി റൂസോ ബ്രദേഴ്‌സ് ഇന്ത്യയിലെത്തും

ഹോളിവുഡ് ചിത്രം ‘ദി ഗ്രേ മാന്റെ’ സംവിധായകരായ റൂസോ ബ്രദേഴ്‌സ് ഇന്ത്യയിലെത്തും. റൂസോ ബ്രദേഴ്‌സ് എന്ന് അറിയപ്പെടുന്ന ആന്റണിയും ജോ റൂസോയുമാണ് പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ഇന്ത്യയിൽ എത്തുന്നത്. തെന്നിന്ത്യൻ താരം ധനുഷ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂലൈ 22 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പുറത്തെത്തുക. ധനുഷിനൊപ്പം റയാൻ ഗോസ്ലിങ്ങ്, ക്രിസ് ഇവാൻസ്, അനാ ഡെ അർമാസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. ഗ്രേ മാന്റെ റിലീസിനായി ഹോളിവുഡ് ആരാധകർ കാത്തിരിക്കുമ്പോൾ ഇന്ത്യൻ ആരാധകർക്കായി ധനുഷിനൊപ്പം നേരിട്ട് എത്തുമെന്നാണ് സംവിധായക സഹോദരന്മാർ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചിരിക്കുന്നത്.

 

Top