ബഹിരാകാശത്ത് ആയുധ നിരോധനം: ആഗോള തീരുമാനമെടുക്കണമെന്ന് റഷ്യ

മോസ്‌കോ: ബഹിരാകാശത്ത് ലോകശക്തികൾ നടത്തുന്ന ആധിപത്യത്തിലെ നിയന്ത്രണ ചർച്ചകൾക്ക് നേതൃത്വം വഹിക്കാൻ തയ്യാറായി റഷ്യ. ബഹിരാകാശത്ത് നിലയങ്ങൾ സ്ഥാപിക്കുന്ന ലോകശക്തികൾ ആയുധങ്ങൾ സജ്ജീകരിക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ശ്രമം.

ബഹിരാകാശം ഒരിക്കലും ആയുധകേന്ദ്രമാകരുത്. ഒപ്പം ബഹിരാകാശത്തു നിന്നും ഒരു രാജ്യത്തിനും ഒരു തരത്തിലുള്ള അപകടവും ഉണ്ടാകാൻ പാടില്ല. ഈ വിഷയത്തിൽ എല്ലാ രാജ്യങ്ങളും ഒരുമിച്ചിരുന്ന് കരാർ ഒപ്പിടണമെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.

റഷ്യയുടെ ആദ്യ ബഹിരാകാശ യാത്രയുടെ വാർഷികത്തോടനുബന്ധിച്ചാണ് ബഹിരാകാശ നയം ആഗോളതലത്തിൽ പുന:പരിശോധിക്കണമെന്ന് സെർഗി ലാവ്‌റോവ് വ്യക്തമാക്കിയത്.

 

Top