റഷ്യയുടെ ‘സ്പുട്‌നിക് ‘ വാക്‌സിന്‍ അടുത്ത മാസം ഇന്ത്യയിലേക്ക്

മോസ്‌കോ: കോവിഡിനെതിരെ ലോകത്ത് ആദ്യമായി കണ്ടുപിടിച്ച റഷ്യയുടെ വാക്സിന്‍ സ്പുട്നിക്ക് പൊതുജനങ്ങള്‍ക്ക് നല്‍കി തുടങ്ങി. ആദ്യ ബാച്ചാണ് ഇപ്പോല്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയത്. വാക്സിന്റെ പ്രാദേശിക വിതരണം ഉടന്‍ ആരംഭിക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നു.

ഇപ്പോള്‍, വാക്സിന്റെ മൂന്നാം ഘട്ട ട്രയല്‍ ഇന്ത്യയില്‍ നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. വിവരങ്ങള്‍ കൈമാറി ഇതുവരെ റഷ്യ നടത്തിയ പരീക്ഷണ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയെന്നാണ് വിവരം. ഇന്ത്യയില്‍ അടുത്ത മാസം മുതല്‍ പരീക്ഷണം നടത്താനാണ് തീരുമാനം. എന്നാല്‍ ഈ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നിലനില്‍ക്കെയാണ് റഷ്യയില്‍ വാക്സിന്‍ ഇന്ന് ജനങ്ങള്‍ക്ക് വിതരണം നല്‍കിയത്. ഇന്ത്യ മാത്രമല്ല ഇന്ത്യയെ കൂടാതെ സൗദി അറേബ്യ, യുഎഇ, ഫിലിപ്പൈന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും മൂന്നാം ഘട്ട പരീക്ഷണം നടക്കും.

അതേസമയം, റഷ്യന്‍ വാക്‌സിന്‍ പരീക്ഷണത്തിലെ പ്രാരംഭ ഘട്ടത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രതികരിച്ചെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്‌സിന്‍ പരീക്ഷണങ്ങളില്‍ 76 പേരാണ് പങ്കെടുത്തത്. 100% പേരിലും ആന്റിബോഡിയും രൂപപ്പെട്ടിട്ടുണ്ടെന്നും വാക്‌സിന്‍ സുരക്ഷിതമാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

Top