റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് രാജിവെച്ചു

മോസ്‌കോ: തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവെച്ചതായി റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് അറിയിച്ചു. പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.

മന്ത്രിസഭയിലും ഭരണഘടനയിലും മാറ്റങ്ങളുണ്ടായേക്കുമെന്നുള്ള പുടിന്റെ സ്റ്റേറ്റ് ഓഫ് ദി നേഷന്‍ പ്രസംഗത്തിനു പിന്നാലെയാണ് മെദ്വദേവ് രാജിവച്ചത്.

പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതുവരെ കാവല്‍ സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മന്ത്രിമാരോട് നിര്‍ദേശിച്ചു.

Top