റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്‌നികിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മോസ്‌കോയിലെ പല കേന്ദ്രങ്ങളിലും വാക്സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാലാണ് പരീക്ഷണങ്ങള്‍ നിര്‍ത്തി വെച്ചത്.

വാക്സിന്‍ പരീക്ഷണം നടക്കുന്ന മോസ്‌കോയിലെ 25 ക്ലിനിക്കുകളില്‍ എട്ടിലും പരീക്ഷണങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ജീവനക്കാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. പലരും അവരുടെ ക്ലിനിക്കുകള്‍ക്ക് അനുവദിച്ച വാക്സിന്‍ ഡോസുകള്‍ ഉപയോഗിച്ചു കഴിഞ്ഞതായാണ് വിവരം.

നേരത്തെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശ പ്രകാരം സ്പുട്നിക് വിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങള്‍ റഡ്ഡീസ് ലബോറട്ടറീസ് നിര്‍ത്തിവെച്ചിരുന്നു. റഡ്ഡീസ് ലബോറട്ടറീസാണ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങള്‍ നടത്തുന്നത്.

Top