റഷ്യയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി: റഷ്യയില്‍ വികസിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കുന്നു. സ്പുട്നിക്ക് V ന്റെ പരീക്ഷണമാണ് വീണ്ടും ആരംഭിക്കുന്നത് . ഡോ. റെഡ്ഡീസ് ലബോറട്ടറിയുടെ കീഴിലാകും പരീക്ഷണം പുനരാരംഭിക്കുക. അതേസമയം, വാക്സിന്റെ യുഎസ് ഓതറൈസേഷന് വേണ്ടി നിര്‍മാതാക്കളായ ഫൈസര്‍ അപേക്ഷിക്കാന്‍ ഒരുങ്ങുകയാണ്. ഇതോടെ ഫൈസറിന്റെ വാക്സിന്‍ നവംബറോട് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

ഇതിന് പുറമെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി അടുത്ത മാസത്തോടെ അമേരിക്കയില്‍ വാക്സിന്‍ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.

അതേസമയം, റഷ്യയുടെ കൊവിഡ് വാക്സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ട ഫലം കണ്ടിട്ട് മാത്രമേ വാക്സിന് സംഘടന അംഗീകാരം നല്‍കുകയുള്ളു.

Top