Russian woman severely injured in acid attack in Varanasi

വരാണസി: ഇന്ത്യയില്‍ സംഗീതം പഠിക്കാനെത്തിയ ഇരുപത്തിമൂന്നുകാരി റഷ്യന്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വരാണസിയിലെ നനന്ദ് നഗര്‍ കോളനിയിലാണ് സംഭവം. മുഖത്തും ശരീരത്തിലും സാരമായി പൊള്ളലേറ്റ യുവതിയെ ബനാറസിലെ ബി.എച്ച്.യു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഗീതം പഠിക്കാനായി നാലുമാസം മുമ്പാണ് യുവതി വരാണസിയില്‍ എത്തിയത്. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥദമ്പതികളുടെ വീട്ടിലാണ് യുവതി കഴിഞ്ഞ നാലുമാസമായി താമസിച്ചിരുന്നത്. വീട്ടുടമയുടെ മകനാണ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് യുവതിയെ ആസ്പത്രിയില്‍ എത്തിച്ചത്. ഇവര്‍ തന്നെയാണ് പോലീസിലും വിവരമറിയിച്ചത്.

Top