റഷ്യൻ എണ്ണക്കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു;ക്രൂഡോയിൽ വ്യാപാരത്തിൽ പ്രതിസന്ധി

Crude oil

ക്ഷിണ കൊറിയയുടെ തീരത്ത്, ഒരു കോടിയോളം ബാരൽ ക്രൂഡോയിൽ വഹിക്കുന്ന റഷ്യയുടെ 14 എണ്ണക്കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്നും പണമിടപാടിൽ നേരിടുന്ന തടസ്സങ്ങളും കാരണമാണ് ക്രൂഡോയിൽ വിൽക്കാൻ റഷ്യ ബുദ്ധിമുട്ട് നേരിടുന്നത്. സഖ്ലൈയ്ൻ എണ്ണപ്പാടത്തുനിന്നുള്ള സോകോൾ ഗ്രേഡിലുള്ള ക്രൂഡോയിലാണ് വിൽക്കാൻ കഴിയാതെ ആഴ്ചകളായി കുടുങ്ങിക്കിടക്കുന്നത് എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

സഖ്ലൈയ്ൻ-1 പദ്ധതിയിൽ നിന്നും ഒരു മാസം ഉത്പാദിപ്പിക്കുന്നതിനു തുല്യമായ അളവിലുള്ള ക്രൂഡോയിലാണ് കുരുക്കിലകപ്പെട്ടിരിക്കുന്നത്. ഒരിക്കൽ അമേരിക്കയുടെ വൻകിട പെട്രോളിയം കമ്പനിയായ എക്സോൺ മൊബീലിന്റെ വമ്പൻ സംരംഭങ്ങളിലൊന്നായിരുന്നു റഷ്യയിലെ സഖ്ലൈയ്ൻ-1 പദ്ധതി. എന്നാൽ യുക്രൈൻ യുദ്ധത്തെ തുടർന്ന് 2022ൽ എക്സോൺ മൊബീൽ, റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കുകയായിരുന്നു.

ഇതിനുശേഷം സഖ്ലൈയ്നിൽ നിന്നുള്ള എണ്ണ ഉത്പാദനം കുത്തനെ ഇടിഞ്ഞു. ഇതുവരെയായിട്ടും പഴയ തോതിലുള്ള ഉത്പാദനം പുനഃസ്ഥാപിക്കാൻ റഷ്യയ്ക്ക് സാധിച്ചി‌ട്ടില്ല. അതേസമയം പണമിടപാടിലുള്ള പ്രതിസന്ധി കാരണം ഇന്ത്യയുടെ ഐഒസി, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തടസ്സപ്പെട്ടിരുന്നു. റഷ്യയിൽ നിന്നും നേരിട്ട് എണ്ണ വാങ്ങിയിരുന്ന ഏക സർക്കാർ നിയന്ത്രിത പെട്രോളിയം ശുദ്ധീകരണ കമ്പനിയാണ് ഐഒസി.

Top