റഷ്യയുടെ ടാങ്ക് പിടിച്ചെടുത്ത് തകര്‍ത്തു; 800 റഷ്യന്‍ സൈനികരെ വധിച്ചെന്നും യുക്രൈന്‍

കീവ്: യുക്രെയ്ന്‍ സൈന്യം ഒരു റഷ്യന്‍ ടാങ്ക് പിടിച്ചെടുത്തു. കേഴ്‌സണില്‍ റഷ്യന്‍ ടാങ്ക് പിടിച്ചെടുത്ത് തകര്‍ത്തതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. കൂടാതെ, രണ്ട് റഷ്യന്‍ മിസൈലുകളും ഒരു വിമാനവും യുക്രൈന്‍ സേന വെടിവെച്ചിട്ടുവെന്നാണ് സൂചന. കരിങ്കടലിലെ സിംനയ് ദ്വീപ് പിടിച്ചെടുത്തതിന് പിന്നാലെ 82 യുക്രെയ്ന്‍ സൈനികര്‍ കീഴടങ്ങിയതായി റഷ്യയും അറിയിച്ചു.

രാജ്യ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യം എത്തിയെങ്കിലും യുക്രെയ്ന്‍ സൈന്യം തിരിച്ചടി തുടരുകയാണ്. നേരത്തെ, റഷ്യന്‍ സേനയുടെ 800 സൈനികരെ വധിച്ചെന്നും യുക്രെയ്ന്‍ പറഞ്ഞിരുന്നു. ഇതുവരെ റഷ്യയുടെ 800 സൈനികരെ വധിച്ചെന്നും റഷ്യയുടെ 30 ടാങ്കുകളും ഏഴ് വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും ഒരു യുദ്ധവിമാനം തകര്‍ത്തെന്നുമാണ് യുക്രെയ്ന്‍ അവകാശപ്പെട്ടത്.

 

Top