വ്‌ലാദ്മിര്‍ പുടിന്‍ റിയാദില്‍ ; സിറിയ, യമന്‍ വിഷയങ്ങളിലുള്‍പ്പെടെ സുപ്രധാനചര്‍ച്ചകള്‍

റിയാദ് : റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുടിന്‍ റിയാദിലെത്തി. വിമാനത്താവളത്തില്‍ റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ റഷ്യന്‍ പ്രസിഡന്റിനെ സ്വീകരിച്ചു. അല്‍യമാമ കൊട്ടാരത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍സല്‍മാനും പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പുടിനെ സ്വീകരിച്ചു.

സിറിയ, യമന്‍ വിഷയങ്ങളിലുള്‍പെടെ സുപ്രധാനചര്‍ച്ചകള്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ നടക്കും. എണ്ണ ഉല്‍പാദന നിയന്ത്രണം, കാര്‍ബോഹൈഡ്രേറ്റ് വിപണിയിലെ വിലസ്ഥിരത എന്നിവ ചര്‍ച്ചാ വിഷയങ്ങളാണ്. മുപ്പതോളം കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കുന്നുണ്ട്.

സൗദിയിലേക്ക് പുറപ്പെടും മുമ്പ് അരാംകോ എണ്ണകേന്ദ്രത്തില്‍ നടന്ന ആക്രമണത്തെ റഷ്യ ശക്തമായി അപലപിക്കുന്നതായി പുടിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് സൗദിയുമായി സഹകരിക്കുമെന്നും അക്രമം നടത്തിയവര്‍ക്ക് പ്രത്യേകിച്ചൊന്നും നേടാനായില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. സൗദിയുമായി റഷ്യക്ക് ഊഷ്മള ബന്ധമാണുള്ളതെന്നും പുടിന്‍ പറഞ്ഞു. 12 വര്‍ഷത്തിന് ശേഷമാണ് പുടിന്റെ സൗദി സന്ദര്‍ശനം. 2007-ലായിരുന്നു അവസാനമായി പുടിന്‍ സൗദിയിലെത്തിയത്.

Top