ഹോക്കി മത്സര ഗ്രൗണ്ടില്‍ മറിഞ്ഞ് വീണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഐസ് ഹോക്കി മത്സര ഗ്രൗണ്ടില്‍ മറിഞ്ഞുവീണു. റഷ്യയിലെ ബോള്‍ഷോയ് ഐസ്‌ഡോമില്‍ നടന്ന പ്രദര്‍ശന മത്സരത്തിനിടെയാണ് പുടിന്‍ ഗ്രൗണ്ടില്‍ മറിഞ്ഞുവീണത്. മത്സരത്തിന് ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ സൈഡ് ലൈനില്‍ പുടിന്‍ മറിഞ്ഞു വീഴുകയായിരുന്നു.

വലിയ പരിക്കുകള്‍ ഒന്നും ഏല്‍ക്കാഞ്ഞ പുഡ് വേഗം തന്നെ എഴുന്നേറ്റ് വീണ്ടും കാണികളെ അഭിവാദ്യം ചെയ്ത് കളം വിടുകയും ചെയ്തു. 66 വയസുകാരനായ റഷ്യന്‍ പ്രസിഡന്റ് എട്ടു ഗോളുമായി മത്സരത്തില്‍ തിളങ്ങിയിരുന്നു.

Top