56 സ്ത്രീകളെ കൊലപ്പെടുത്തിയ കേസ്; റഷ്യന്‍ പൊലീസുകാരന് ജീവപര്യന്തം

മോസ്‌കോ: 56 സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് ജീവപര്യന്തം. റഷ്യക്കാരനായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മിഖായേല്‍ പോപ്‌കോവിനാണ് കോടതി വധശിക്ഷ വിധിച്ചത്. മുന്‍പ് മിഖായേലിന് 22 സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ലഭിച്ചിരുന്നു. റഷ്യയിലെ ഏറ്റവും വലിയ പരമ്പരക്കൊലയാളിയെന്നാണ് മിഖായേല്‍ അറിയപ്പെടുന്നത്.

1992 മുതല്‍ 2010 വരെയുള്ള കാലയളവുകളിലാണ് മിഖായേല്‍ കൊലപാതകങ്ങള്‍ നടത്തിയത്. വിവാഹിതനും പെണ്‍കുട്ടിയുടെ പിതാവുമാണ് പോപ്‌കോവ്. ഭാര്യക്ക് മറ്റൊരു പൊലീസുകാരനുമായി ബന്ധമുണ്ടെന്ന സംശയമാണ് സ്ത്രീകളെ കൊല്ലുന്നതിലേക്ക് നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 17നും 50നുമിടെ പ്രായമുള്ള സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

കേസില്‍ വിധി പറഞ്ഞത് സൈബീരിയയിലെ ഇര്‍കുട്‌സ്‌കിലെ കോടതിയാണ്. സഹായം വാഗ്ദാനം ചെയ്ത് കാറില്‍കയറ്റി മാനഭംഗപ്പെടുത്തിന് ശേഷമായിരുന്നു കൊലപാതകങ്ങള്‍.

Top