Russian plane disappears moments after take off from Sochi

മോസ്‌കോ: കാണാതായ റഷ്യന്‍ വിമാനം കരിങ്കടലില്‍ തകര്‍ന്ന് വീണതായി സംശയം. സിറിയയിലെ ലഡാകിയ പ്രവിശ്യയിലേക്ക് പുറപ്പെട്ട പ്രതിരോധമന്ത്രാലയത്തിന്റെ ടുപൊലെവ് ടു 154 എന്ന വിമാനമാണ് കാണാതായത്.

റഷ്യന്‍ സൈന്യത്തിന്റെ സംഗീത ബാന്‍ഡ് അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. സോചിയില്‍ നിന്ന് പറന്നുയര്‍ന്ന് വെറും ഇരുപത് മിനിട്ടുകള്‍ക്കുള്ളില്‍ റഡാറുമായുള്ള ബന്ധം വിമാനത്തിന് നഷ്ട്ടപ്പെടുകയായിരുന്നു.

വിമാനത്തില്‍ എത്ര യാത്രികര്‍ ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും യാത്രക്കാരും പത്ത് ജീവനക്കാരുമുള്‍പ്പെടെ നൂറോളം പേരുണ്ടായിരുന്നതായാണ് വിവരം.

വിമാനത്തിനായുള്ള തെരച്ചില്‍ ആരംഭിച്ചു.സംഭവത്തെക്കുറിച്ച് റഷ്യന്‍ അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

Top