Russian plane crash: Islamic State says ‘soft drink bomb’ used to bring down Sinai plane

കയ്‌റോ: കഴിഞ്ഞ മാസം റഷ്യയുടെ യാത്രാവിമാനം ഈജിപ്തിലെ സിനായില്‍ വച്ച് ഐ.എസ് തീവ്രവാദികള്‍ തകര്‍ത്തത് സോഡാക്കുപ്പിയില്‍ ഒളിപ്പിച്ച ബോംബുപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍.

ഐ.എസിന്റെ ഓണ്‍ലൈന്‍ മാഗസിനായ ദാബിഖിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബോംബ് ഒളിപ്പിച്ചുവെക്കാന്‍ ഉപയോഗിച്ച ലോഹം കൊണ്ടുള്ള സോഡാ ക്യാനിന്റെ ചിത്രവും ഭീകരര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബോംബിന്റെ ഡിറ്റണേറ്ററും സ്വിച്ചും ചിത്രത്തിലുണ്ട്.

ഇറാഖിലും സിറിയയിലും അക്രമണം നടത്തുന്ന അമേരിക്കയുടേയോ സഖ്യക്ഷികളുടേയോ വിമാനങ്ങള്‍ തകര്‍ക്കാനാണ് ഐ.എസ് ആദ്യം പദ്ധതിയിട്ടിരുന്നതെന്നും എന്നാല്‍ സപ്തംബറില്‍ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയ റഷ്യന്‍ വിമാനം തകര്‍ക്കാമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നുവെന്നും മാഗസിന്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 31നാണ് റഷ്യയുടെ എയര്‍ബസ്സ ഈജിപ്തിലെ സിനായില്‍ കഴിഞ്ഞ മാസം റഷ്യന്‍ യാത്രാ വിമാനം തീവ്രവാദികള്‍ തകര്‍ത്തത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 224 യാത്രക്കാരും മരിച്ചു.

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്.) തീവ്രവാദികള്‍ക്കെതിരെ റഷ്യ ശക്തമായ വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് വിമാനം തകര്‍ന്നത്. ഈജിപ്തിലെ ഷാം അല്‍ ഷെയ്ഖില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലേക്ക് വരുന്നതിനിടെയാണ് വിമാനം തകര്‍ന്നു വീണത്.

Top