റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവേലിനി വീണ്ടും പൊലീസ് കസ്റ്റഡിയില്‍

മോസ്‌കോ: റഷ്യയില്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവേലിനിയെ പൊലീസ് വീണ്ടും വീട്ടു തടങ്കലിലാക്കിയതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സമീപിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അടുത്തിടെ നടന്ന സര്‍ക്കാര്‍ വിരുദ്ധ റാലികള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് പോലീസ് നടപടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തേ, റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തു പ്രതിഷേധപ്രകടനം നടത്തിയ അലക്‌സി നവലിനിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ പുടിന്റെ ജയം ഉറപ്പാക്കാനായി നവേലിനിയെ ത്സരത്തില്‍നിന്നു വിലക്കിയിരിക്കുകയാണ്. അഴിമതിക്കേസുണ്ടെന്നു പറഞ്ഞാണു വിലക്ക് ഏര്‍പ്പെടുത്തിയത്.

Top