റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി അന്തരിച്ചു

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി അന്തരിച്ചു. അദ്ദേഹം തടവില്‍ കഴിഞ്ഞിരുന്ന യമാലോ-നെനെറ്റ്‌സ് ജില്ലയിലെ ജയിലിലെ ഉദ്യോഗസ്ഥരാണ് വിവരം അറിയിച്ചത്. ആര്‍ക്ടിക് പ്രിസണ്‍ കോളനിയിലെ ജയിലില്‍ 19 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം.

വെള്ളിയാഴ്ച നടക്കാന്‍ പോയി വന്നതിന് ശേഷം അദ്ദേഹത്തിന് അസ്വസ്ഥത തോന്നി. ഉടന്‍ തന്നെ ബോധം നഷ്ടപ്പെട്ടു. എമര്‍ജന്‍സി മെഡിക്കല്‍ സ്റ്റാഫ് എത്തി അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അടിയന്തര ചികിത്സ നല്‍കാന്‍ എത്തിയ ഡോക്ടര്‍മാരാണ് മരണവിവരം സ്ഥിരീകരിച്ചത്.

Top