ഷോപ്പിങ് മാളിൽ റഷ്യൻ മിസൈൽ ആക്രമണം : മരണം 13 ആയി

കീവ്: യുക്രെയ്നിലെ ക്രെമൻചുക് നഗരത്തിൽ റഷ്യൻ മിസൈലാക്രമണം. നഗരത്തിലെ ഷോപ്പിങ് മാളിലാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ 13 പേർ മരിച്ചതായും 50 പേർക്കു പരുക്കേറ്റതായും യുക്രെയ്ൻ അറിയിച്ചു. മിസൈൽ പതിക്കുമ്പോൾ ആയിരത്തിലേറെപ്പേർ മാളിനകത്ത് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

കിഴക്കൻ യുക്രെയ്നിൽ റഷ്യയുടെ സൈനിക മുന്നേറ്റം തുടരുകയാണ്. ലുഹാൻസ്ക് പ്രവിശ്യയിലെ അവസാന നഗരമായ ലിസിഷാൻസ്കും റഷ്യ പിടിച്ചെടുത്തു. പടിഞ്ഞാറൻ മേഖലയിലെ യുക്രൈൻ നഗരമായ സ്ളോവ്യാൻസ്ക് ലക്ഷ്യമാക്കി റഷ്യ ആക്രമണം തുടങ്ങി.

Top