ആഫ്രിക്കയില്‍ അജ്ഞാതരുടെ ആക്രമണത്തില്‍ മൂന്നു റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ബാങ്കുയി: ആഭ്യന്തര സംഘര്‍ഷം തുടരുന്ന മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍(സിഎആര്‍) മൂന്നു റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സിബുത്തിലെ റോഡരുകില്‍ നിന്നാണ് ഇരുവരുടെ മൃതദേഹം കണ്ടെടുത്തത്.

റഷ്യന്‍ കൂലിപ്പടയാളി സംഘമായ വാഗ്നെറിനെ കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരിക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകരാണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ ഡ്രൈവര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു.

2013ല്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ബോസിസിനെ വിമതര്‍ പുറത്താക്കിയതു മുതലാണ് മധ്യ ആഫ്രിക്കന്‍ സംഘര്‍ഷം ശക്തമായത്. ബോസിസ് കോംഗോയിലേക്കു രക്ഷപ്പെട്ടു. പിന്നാലെ മുസ്ലിം സെലെക്ക വിമതര്‍ അധികാരം പിടിച്ചെടുത്തു. ഇതോടെ ഇരു വിഭാഗക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ വര്‍ദ്ധിച്ചു.

Top