കാമുകിയെ കൊന്ന് ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു; റഷ്യന്‍ ചരിത്രഗവേഷകന്‍ അറസ്റ്റില്‍

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: കൊലപാതകക്കേസില്‍ റഷ്യയിലെചരിത്ര ഗവേഷകന്‍ ഒലെഗ് സൊകോലോവ് അറസ്റ്റില്‍.ഒലെഗിന്റെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് യുവതിയുടെ മുറിച്ചു മാറ്റിയ കൈകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

നദിയില്‍ വീണ ഒലെഗിനെ രക്ഷപ്പെടുത്തി കരയിലെത്തിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന ബാഗ് കണ്ടെത്തിയത്. ബാഗുപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മദ്യലഹരിയില്‍ ഒലെഗ് നദിയില്‍ വീണതാവാമെന്നാണ് പോലീസ് നിഗമനം.പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫ്‌ളാറ്റില്‍ നിന്ന്‌വേര്‍പെട്ട നിലയില്‍ തലയും ശരീരവും കണ്ടെത്തിയിട്ടുണ്ട്

കൊലചെയ്യപ്പെട്ടത് ഒലെഗിന്റെ കാമുകി അനസ്തേസ്യ യെഷെങ്കോയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുപത്തിനാലുകാരിയായ അനസ്തേസ്യ അറുപത്തിമുന്നുകാരനായ ഒലെഗുമായി കുറച്ചു നാളായി പ്രണയത്തിലായിരുന്നു. ഇരുവര്‍ക്കുമിടയിലുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഒലെഗ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.

Top