റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം, എട്ടു പേര്‍ മരിച്ചു

ഒസ്ലോ: നോര്‍വെയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ടു പേര്‍ മരിച്ചു.

ആര്‍ട്ടിക് സമുദ്രത്തിലെ നോര്‍വീജിയന്‍ ദ്വീപ സമൂഹമായ സ്വാല്‍ബാര്‍ഡിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്.

പൈരാമിഡനില്‍ നിന്ന് ബരെന്റസ്ബര്‍ഗിലേക്കു പോകുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്.

ബരെന്റസ്ബര്‍ഗ് തീരത്തു നിന്നും 23 കിലോമീറ്റര്‍ അകലെയായിരുന്നു അപകടമെന്ന് നോര്‍വെ സുരക്ഷാ അതോറിട്ടി അറിയിച്ചു.

Top