റഷ്യന്‍ ഹാക്കര്‍മാര്‍ കോവിഡ് വാക്‌സിന്‍ ഗവേഷണത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന്

ലണ്ടന്‍: ഇന്ത്യയുള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ കൊവിഡ് വാക്സിന്‍ ക്ളിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് മനുഷ്യരില്‍ കൊവിഡ് വാക്സിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. മരുന്ന് പരീക്ഷണം പതിനെട്ട് പേരില്‍ നടത്തിയതായും, നിരീക്ഷണത്തിന് ശേഷം ഇവര്‍ ആശുപത്രി വിട്ടുവെന്നും റഷ്യയില്‍ നിന്നും വന്ന റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ ഇതിനു പിന്നാലെ റഷ്യന്‍ ഹാക്കര്‍മാര്‍ തങ്ങളുടെ കൊവിഡ് വാക്സിന്‍ രേഖകള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണമുയര്‍ത്തിയിരിക്കുകയാണ് യു കെ, യു എസ് എ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍. ഗവേഷണ കേന്ദ്രങ്ങളിലെ കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞുകയറി ഗവേഷണത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം. ഇതിനോടൊപ്പം രഹസ്യങ്ങള്‍ മോഷ്ടിക്കുവാനും ശ്രമിക്കുന്നു.

യുകെയുടെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്ര(എന്‍ സി എസ് സി)മാണ് ഇതു സംബന്ധിച്ച് സുപ്രധാന വിവരം പങ്കുവയ്ക്കുന്നത്. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു ഹാക്കിംഗ് നടപടികളുമുണ്ടായിട്ടില്ലെന്നാണ് റഷ്യന്‍ ഏജന്‍സികള്‍ തറപ്പിച്ച് പറയുന്നത്.

Top