റഷ്യന്‍ യുദ്ധ വിമാനം സിറിയന്‍ വിമതര്‍ വെടിവെച്ചിട്ടു, പൈലറ്റിനെ കൊലപ്പെടുത്തി

ഡമാസ്‌കസ്: റഷ്യന്‍ യുദ്ധ വിമാനം സിറിയന്‍ വിമതര്‍ വെടിവെച്ചിട്ടു. സിറിയയിലെ ഇഡലിബ് പ്രവിശ്യയില്‍ ശനിയാഴ്ചയാണ് സംഭവം. വിമാനം വെടിവെച്ചിട്ട കാര്യം റഷ്യന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു.

റഷ്യയുടെ സുഖോയ് 25 വിമാനമാണ് വിമതര്‍ തകര്‍ത്തത്. വിമാനം താഴെ പതിക്കുന്നതിന് മുമ്പ് അടിന്തര സംവിധാനം ഉപയോഗിച്ച് പൈലറ്റ് രക്ഷപ്പെട്ടുവെങ്കിലും പിന്നീട് വിമതര്‍ ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുന്നതിന് മുമ്പ് വിമാനം അപകടത്തില്‍പ്പെട്ട വിവരം പൈലറ്റ് അധികൃതരെ അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമക്രമണം ശക്തമാക്കുമെന്ന് റഷ്യ അറിയിച്ചു.

ഡിസംബര്‍ അവസാനം റഷ്യന്‍ പോര്‍വിമാനങ്ങളുടെ പിന്തുണയോടെ പ്രവിശ്യയില്‍ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യ കനത്ത വ്യോമാക്രമണമാണ് ഇവിടെ നടത്തിയതെന്നും വെടിവെച്ചിട്ട വിമാനവും ഇതില്‍ ഉള്‍പ്പെട്ടതായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

Top