Russian doping: McLaren report says more than 1,000 athletes implicated

ലണ്ടന്‍:ആയിരത്തിലധികം റഷ്യന്‍ കായികതാരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി റിപ്പോര്‍ട്ട്.റിച്ചാര്‍ഡ് മക്ലാരന്റെ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന പരാമര്‍ശം.30 ഇനങ്ങളിലായി ആയിരത്തില്‍ അധികം റഷ്യന്‍ താരങ്ങള്‍ കായിക സ്ഥാപനങ്ങളുടെ ഒത്താശയോടെ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സോച്ചി ശീതകാല ഒളിമ്പിക്, ലണ്ടന്‍ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ്, രാജ്യാന്തര മത്സരങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുത്ത റഷ്യന്‍ താരങ്ങളാണ് ഉത്തേജക മരുന്ന് ഉപയോഗിച്ചത്.

മക്ലാരന്റെ ആദ്യ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ അംഗീകൃത മരുന്നടിയാണ് റഷ്യയില്‍ നടക്കുന്നതെന്ന് ആരോപിച്ചിരുന്നു. 2014 സോച്ചി ശീതകാല ഒളിമ്പിക്‌സില്‍ പരിശോധനയ്‌ക്കെടുത്ത സാമ്പിളില്‍ ഉപ്പും, കാപ്പിയും ഉപയോഗിച്ച് കൃത്രിമം കാണിച്ചെന്നും വാഡ(ലോക ഉത്തേജക വിരുദ്ധ ഏജന്‍സി)യ്ക്കു നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മരുന്നടിയേക്കുറിച്ച് അന്വേഷിക്കാന്‍ ലോക ഉത്തേജക വിരുദ്ധ സമിതി(വാഡ) മേയ് മാസത്തില്‍ നിയോഗിച്ച അന്വേഷണസമിതിയുടെ തലവനാണ് കനേഡിയന്‍ നിയമ വിദഗ്ധന്‍ റിച്ചാര്‍ഡ് മക്ലാരന്‍. മോസ്‌കോ ലാബിലെ മുന്‍ ഡയറക്ടര്‍ ഗ്രിഗറി റോഡ്‌ഷെങ്കോയുടെ വെളിപ്പെടുത്തലുകള്‍ വാഡയുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്.

Top