ശത്രുവിമാനങ്ങളെ ആകാശത്ത് ചാരമാക്കാന്‍ ഇന്ത്യയ്ക്ക് റഷ്യയുടെ പ്രതിരോധ സംവിധാനം

ന്യൂഡല്‍ഹി: റഷ്യന്‍ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ യുദ്ധസംവിധാനം ഇന്ത്യ സ്വന്തമാക്കുന്നു.

റഷ്യന്‍ എസ്-400 കോണ്ട്രാക്ട് എയര്‍ഫോഴ്‌സ് പ്രതിരോധ സംവിധാനം കരസ്ഥമാക്കുന്നതിനുള്ള ഇടപാട് അന്തിമ ഘട്ടത്തിലാണ്‌.

ഇതിനുവേണ്ടിയുള്ള മിസൈലുകളുടെ പരീക്ഷണങ്ങള്‍ ഇന്ത്യന്‍ വ്യോമസേന പൂര്‍ത്തിയാക്കി കഴിഞ്ഞു.

വ്യോമ സുരക്ഷാ സംവിധാനത്തിന്റെ ഫീല്‍ഡ് ഇവാലേഷന്‍ ട്രയലുകള്‍ റഷ്യയില്‍ ഇന്ത്യന്‍ വ്യോമസേന ഇതിനോടകം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നടത്തിയ പരീക്ഷങ്ങള്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന് വിദഗ്ദ്ധരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌.

പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ റഷ്യയിലെ റോസബോറൊണ്‍സ്‌പോര്‍ട്ട് റഷ്യന്‍ ഏജന്‍സിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. വിദേശ രാജ്യങ്ങളുമായി പ്രതിരോധ ഇടപാടുകള്‍ നടത്തുമ്പോള്‍ ഇത്തരം ഏജന്‍സികളെയാണ് വിലനിയത്രണം തുടങ്ങിയ കാര്യങ്ങള്‍ക്കായി സമീപിക്കുന്നത്.

21475991_1921544711437806_1188763246_n

അഞ്ച് എസ്-400 സംവിധാനങ്ങള്‍ക്കും ഉയര്‍ന്ന വിലയുള്ള ടാഗ് ഉണ്ടായിരുന്നിട്ടും ഇന്ത്യ വ്യോമസേനക്കുവേണ്ടി ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ പുതിയ പ്രതിരോധ സംവിധാനം എത്തുന്നതോടെ ഇന്ത്യന്‍ സേനയുടെ ആയുധ ശേഖരം കുടുതല്‍ ശക്തമാകും.

ഇതോടെ, പാക്കിസ്താന്റെ ഉറക്കമാണ് നഷ്ടമാവുക. മാത്രമല്ല, നേരത്തെ ഈ സംവിധാനം സ്വന്തമാക്കിയ ചൈനയോട് കട്ടയ്ക്ക് നില്‍ക്കാനും റഷ്യന്‍ പ്രതിരോധം ഇന്ത്യയ്ക്ക് കരുത്താകും.

റഷ്യയുടെ അല്‍മാസ് ആന്റി നിര്‍മ്മിക്കുന്ന ഈ പ്രതിരോധ സംവിധാനത്തില്‍ റഡാറുകള്‍, മിസൈലുകള്‍, ലോഞ്ചറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ 2016 ഒക്ടോബറില്‍ നടന്ന 17ാം ഇന്ത്യറഷ്യ ഉച്ചകോടിയില്‍ എസ്400 വില്‍പനയ്ക്കായുള്ള ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു.

54,000 കോടി രൂപയുടെ ഉടമ്പടിയാണ് അന്ന് ഒപ്പുവെച്ചത്.

21397429_1921544664771144_1878385021_n

എന്നാല്‍, ഉന്നത തല ചര്‍ച്ചകള്‍ക്കു ശേഷം ഇത് 40,000ത്തില്‍ താഴെയാക്കും എന്നാണ് റിപ്പോര്‍ട്ട്, ചൈന റഷ്യയുമായി ചര്‍ച്ചകള്‍ നടത്തിയാല്‍ ഇന്ത്യ ഇനിയും കൂടുതല്‍ വില നല്‍കാനുള്ള സാഹചര്യവുമുണ്ടാകും .

മുന്‍പ് ഇന്ത്യയും ഇസ്രയേലുമായി ചേര്‍ന്ന് എയര്‍ മിസൈല്‍ സംവിധാനത്തിനുള്ള മീഡിയം റേഞ്ച് എയര്‍ സിസ്റ്റവും, സ്‌പൈഡര്‍ സംവിധാനവും പരീക്ഷിച്ചിരുന്നു. മാത്രമല്ല, ആകാശ് എയര്‍ ഡിഫന്‍സ് മിസൈലുകള്‍ പോലുള്ള ചെറിയ പ്രതിരോധ സംവിധാനം ഇന്ത്യ വികസിപ്പിക്കുകയും ചെയിതിരുന്നു.

റഷ്യന്‍ പ്രതിരോധ സംവിധാനം ഇന്ത്യയുടെ കാവലാളാകുന്നത് ഇങ്ങനെ ;

. ശത്രുവിമാനങ്ങളെയും മിസൈലുകളെയും ആളില്ലാ വിമാനങ്ങളെയും 400 കിലോമീറ്റര്‍ അകലെ നിന്ന് പോലും ഭസ്മമാക്കാന്‍ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്400.

. 400 കിലോമീറ്റര്‍ വരെയുള്ള ദൈര്‍ഘ്യത്തിലെ ലക്ഷ്യങ്ങളെ ഭേദിക്കാന്‍ കഴിയുന്ന മൂന്ന് തരത്തിലുള്ള മിസൈല്‍ സംവിധാനങ്ങളാണ് എസ്400ല്‍ ഉള്ളത്. ദീര്‍ഘദൂര മിസൈലായ 40 എന്‍ 6 , മദ്ധ്യദീര്‍ഘ ദൂര മിസൈലായ 48 എന്‍ 6 , മദ്ധ്യദൂര മിസൈലായ 9എം96 എന്നിവയാണവ.

. എട്ട് ലോഞ്ചറുകളും ഒരു നിയന്ത്രണ കേന്ദ്രവും ശക്തിയേറിയ റഡാറും 16 മിസൈലുകളും ഇതിലുണ്ട്. സൂപ്പര്‍സോണിക്കോ ഹൈപ്പര്‍സോണിക്കോ ആയ വേഗതയില്‍ പറന്നെത്തി നശിപ്പിക്കാവുന്ന മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അമേരിക്കയുടെ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ എഫ് 35 ജെറ്റുകളുള്‍പ്പെടെയുള്ളവയെ നശിപ്പിക്കാന്‍ കഴിയും. ആകാശമാര്‍ഗം മണിക്കൂറില്‍ 17,000 കിലോമീറ്റര്‍ സ്പീഡില്‍ വരുന്ന ആക്രമണസംവിധാനങ്ങളെ വരെ 400 തകര്‍ക്കും.

. റഷ്യയില്‍ നിന്ന് അഞ്ച് എസ് 400 ആണ് ഇന്ത്യ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ മൂന്നെണ്ണം പടിഞ്ഞാറ് ഭാഗത്തും രണ്ടെണ്ണം കിഴക്ക് ഭാഗത്തും വിന്യസിക്കും . കിഴക്ക് ഭാഗത്തുള്ളത് ചൈനീസ് ആക്രമണത്തെയും പടിഞ്ഞാറ് ഭാഗത്തുള്ളത് പാകിസ്ഥാന്‍ ആക്രമണത്തെയും ‘ചാമ്പലാക്കാന്‍’ ഉപകരിക്കും.

ആധുനിക സംവിധാനം സ്വന്തമാക്കി ആയുധരംഗത്തും പ്രതിരോധ രംഗത്തും കൂടുതല്‍ കരുത്താര്‍ജ്ജിച്ചു വരുന്ന ഇന്ത്യയെ പാക്കിസ്ഥാന്‍ മാത്രമല്ല ചൈനയും മറ്റ് ലോകരാഷ്ട്രങ്ങളും അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്.

Top