റഷ്യന്‍ ഡാനില്‍ മെദ്വദെവ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍

മെല്‍ബണ്‍: റഷ്യന്‍ താരം ഡാനില്‍ മെദ്വദെവ് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടന്നു. അഞ്ചു സെറ്റുകള്‍ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ 21-കാരനായ കാനഡയുടെ ഒമ്പതാം സീഡ് ഫെലിക്സ് ഓഗര്‍ അലിയിയാമ്മെയോട് വിയര്‍ത്ത് ജയിച്ചാണ് മെദ്വദെവിന്റെ സെമി പ്രവേശനം.

റോഡ് ലാവെര്‍ അരീനയില്‍ നാലു മണിക്കൂറും 42 മിനിറ്റും നീണ്ട മത്സരത്തില്‍ ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ ശേഷമായിരുന്നു മെദ്വദെവിന്റെ തിരിച്ചുവരവ്. സ്‌കോര്‍: 6-7(4), 36, 76(2), 75, 64.</ു>

വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ സ്റ്റെഫാനോസ് സിറ്റ്സിപാസാണ് മെദ്വദെവിന്റെ എതിരാളി.

Top