യുദ്ധത്തിലും ഉയർന്ന് റഷ്യൻ കറൻസി, ഡോളറിനുമേലും ആധിപത്യം ! !

ഷ്യൻ റൂബിൾ യുഎസ് ഡോളറിനെതിരെ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലും യൂറോയ്‌ക്കെതിരെ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലും എത്തി. മെയ് 20ന് റഷ്യ ടുഡേ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ ചേരി നടത്തിയ ഉപരോധത്തിനെതിരെ, റഷ്യ സ്വീകരിച്ച തന്ത്രപരമായ നീക്കമാണ് ഈ നേട്ടത്തിന് ആധാരം.മൂലധന നിയന്ത്രണങ്ങൾ, പുതിയ റൂബിൾ അധിഷ്‌ഠിത ഗ്യാസ് പേയ്‌മെന്റ് സ്‌കീം, കോർപ്പറേറ്റ് നികുതി കുടിശ്ശിക എന്നിവ റൂബിളിന്റെ കുതിപ്പിന് ഏറെ സഹായകരമായിട്ടുണ്ട്.

08:13 GMT ന് ഡോളറിനെതിരെ 57.67 എന്ന നിരക്കിലാണ് റൂബിളിലെത്തിയിരിക്കുന്നത്. മോസ്കോ എക്സ്ചേഞ്ചിൽ നിന്നുള്ള ഡാറ്റ പ്രകാരം 2018 മാർച്ചിന് ശേഷമുള്ള റൂബിളിന്റെ ഏറ്റവും ശക്തമായ മുന്നേറ്റമാണിത്. യൂറോയിൽ റൂബിളിന് ഏകദേശം 5% നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം റഷ്യയുടെ മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം തുടക്കത്തിൽ വലിയ വെല്ലുവിളി ആയെങ്കിലും റഷ്യൻ കറൻസി ഈ വർഷം ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കറൻസിയായി മാറിയതായാണ് വ്യക്തമാക്കിയിരിക്കുന്നത്.റഷ്യയുടെ സെൻട്രൽ ബാങ്കും ഗവൺമെന്റും അവതരിപ്പിച്ച പ്രതിരോധ നടപടികളാണ് റൂബിളിന്റെ നേട്ടത്തിന് പ്രധാന കാരണം.

റഷ്യൻ പൗരന്മാർക്കും താമസക്കാർക്കും യൂറോ, യുഎസ് ഡോളറുകൾ അല്ലെങ്കിൽ മറ്റ് യൂറോപ്യൻ കറൻസികൾ ഔദ്യോഗിക വിനിമയ നിരക്കിൽ വാങ്ങാൻ അനുവാദമുണ്ട്, എന്നാൽ സെപ്റ്റംബർ 9 വരെ വിദേശ ഫണ്ടുകൾ പിൻവലിക്കാൻ കഴിയുകയില്ല. റഷ്യൻ ബാങ്കുകളിൽ യുഎസ് ഡോളറും യൂറോ അക്കൗണ്ടും ഉള്ള ആളുകൾക്ക് മാർച്ച് 9-ന് മുമ്പ് $10,000 അല്ലെങ്കിൽ സെപ്റ്റംബർ 9 വരെയുള്ള കാലയളവിലേക്ക് അതിന് തുല്യമായ തുക പിൻവലിക്കാൻ അനുവാദമുണ്ട്.

വരാനിരിക്കുന്ന നികുതി പേയ്‌മെന്റും റൂബിളിനാണ് ആത്യന്തികമായി നേട്ടമാകുക. റഷ്യയുടെ ഓഹരി സൂചികകളും നിലവിൽ ഉയർച്ചയിലാണ്. ഡോളർ മൂല്യമുള്ള മോസ്‌കോ എക്‌സ്‌ചേഞ്ച് സൂചിക 0.33% വർദ്ധിച്ച് 2,444.57 പോയിന്റായി, റൂബിൾ മൂല്യമുള്ള RTS സൂചിക 0.72% ഉയർന്ന് 1,254.69 പോയിന്റ് വരെ ആയിട്ടുണ്ട്.

Top