റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ പ്രൊഫ വിറ്റലി മെല്‍നികോവ് അന്തരിച്ചു

ന്നത റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്‍ പ്രൊഫ വിറ്റലി മെല്‍നികോവ് അന്തരിച്ചു. കൂണില്‍ നിന്നുള്ള വിഷബാധയേറ്റാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. 77 വയസുകാരനായ വിറ്റലി മെല്‍നികോവിനെ ഓഗസ്റ്റ് 11നാണ് മോസ്‌കോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയിലെ പേടക നിര്‍മ്മാണ വിഭാഗത്തിലെ മുഖ്യ ശാസ്ത്രജഞനായിരുന്നു മെല്‍നികോവ്. 291ല്‍ അധികം ശാസ്ത്ര ലേഖനങ്ങളാണ് മെല്‍നികോവ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. നാസയുമായി ചേര്‍ന്നും മെല്‍നികോവ് പ്രവര്‍ത്തിച്ചിരുന്നു.

റഷ്യയുടെ ചാന്ദ്ര ദൗത്യം ലൂണ 25 പരാജയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് റഷ്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞന്റെ മരണം. അര നൂറ്റാണ്ടിനിടയിലെ റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമായിരുന്ന ലൂണ – 25. റഷ്യയിലെ ദുരൂഹ മരണങ്ങളെന്ന നിലയില്‍ പുറത്തുവരുന്ന ഒടുവിലത്തെ മരണമാണ് മെല്‍നികോവിന്റേത്.

നേരത്തെ ലൂണ – 25 തകര്‍ന്നു വീണതിന് പിന്നാലെ റഷ്യയിലെ മുതിര്‍ന്ന ഭൗതികശാസ്ത്രജ്ഞനും ബഹിരാകാശവിദഗ്ധനുമായ മിഖൈല്‍ മാരോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

90 വയസുകാരനായ അദ്ദേഹത്തിന് ദൗത്യ പരാജയത്തിന് ശേഷം സാരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ ദൗത്യങ്ങളുടെയും ഭാഗമായിരുന്ന മിഖൈല്‍ മാരോവ് തന്റെ ഔദ്യോഗിക ജീവിതത്തിന് ലൂണ 25 ന്റെ വിജയത്തോടെ അവസാനം കുറിക്കാനിരുന്നതായിരുന്നു.

Top