റഷ്യൻ നരഭോജിക്ക് ജീവപര്യന്തം തടവ് ശിക്ഷ

prison

ർഖാൻഗെൽസ്ക്: റഷ്യയിലെ കുപ്രസിദ്ധ സീരിയിൽ കില്ലർ എഡ്വേർഡ് സെലൻസേവിക്ക് ജീവപര്യന്തം കഠിന തടവ്. സുഹൃത്തുക്കളായ മൂന്ന് പേരെയാണ് എഡ്വേർഡ് മദ്യം നൽകിയതിന് ശേഷം കൊലപ്പെടുത്തിയത്. ശേഷം ഇവരുടെ മാംസം പാകം ചെയ്ത് കഴിക്കുകയായിരുന്നു.

റഷ്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു എഡ്വേർഡിന്റെ കൊലപാതക രീതി. നോർത്ത്-വെസ്റ്റ് റഷ്യയിലെ അർഖാൻഗെൽസ്ക് സ്വദേശിയാണ് എഡ്വേർഡ് (56). 2016 മാർച്ചിനും 2017 മാർച്ചിനും ഇടയ്ക്കാണ് എഡ്വേർഡ് സുഹൃത്തുക്കളെ കൊന്ന് തിന്നത്.

‘അർഖാൻഗെൽസ്ക് നരഭോജി’ എന്നാണ് എഡ്വേർഡ് അറിയപ്പെടുന്നത്. കേസ് പരിഗണിച്ച കീഴ്ക്കോടതിയാണ് ആദ്യം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. എഡ്വേർഡിന്റെ അഭിഭാഷകൻ തീരുമാനത്തെ എതിർത്തെങ്കിലും ഏറ്റവും കൂടിയ ശിക്ഷ തന്നെ നൽകണമെന്ന നിലപാടിലായിരുന്നു കോടതി. തുടർന്നാണ് റഷ്യയിലെ ഉന്നത കോടതിയെ സമീപിച്ചത്. അവിടേയും അനുകൂലമായ വിധി എഡ്വേർഡിന് ലഭിച്ചില്ല.

 

Top