യുക്രൈനിലെ മരിയോപോളില്‍ ബോംബാക്രമണം നടത്തി റഷ്യ: 400 അഭയാര്‍ഥികള്‍ കഴിഞ്ഞിരുന്ന സ്‌കൂള്‍ കെട്ടിടം തകര്‍ന്നു

മരിയോപോള്‍: യുക്രൈനിലെ മരിയോപോള്‍ നഗരത്തില്‍ റഷ്യ നടത്തിയ ബോംബ് ആക്രമണത്തില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. ഇവിടെ നാനൂറ് പേര്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്നതായി യുക്രൈന്‍ വ്യക്തമാക്കി.

ശനിയാഴ്ച നടന്ന ആക്രമണത്തില്‍ എത്രപേര്‍ക്ക് ജീവഹാനിയുണ്ടായെന്ന് വ്യക്തമല്ല. സ്‌കൂള്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ അകപ്പെട്ടിട്ടുണ്ടെന്നും യുക്രൈന്‍ വ്യക്തമാക്കി.

യുക്രൈന്റെ ഭൂഗര്‍ഭ ആയുധശേഖരം തകര്‍ക്കാന്‍ റഷ്യ കഴിഞ്ഞദിവസം ഏറ്റവും പുതിയ കിന്‍സൊ ഹൈപ്പര്‍സോണിക് മിസൈല്‍ പ്രയോഗിച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ യുക്രൈനില്‍ റൊമാനിയന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള ഇവാനോ ഫ്രാങ്കിവ്സ്‌കിലെ ഭൂഗര്‍ഭ അറയാണ് റഷ്യ വെള്ളിയാഴ്ച തകര്‍ത്തത്. സ്ഫോടകവസ്തുക്കളും മിസൈലുകളും ഇവിടെ സൂക്ഷിച്ചിരുന്നെന്നാണ് റഷ്യ അവകാശപ്പെടുന്നത്.

 

Top