രണ്ടാം കോവിഡ് വാക്‌സിനുമായി റഷ്യ; അംഗീകാരം ഉടന്‍

മോസ്‌കോ: രണ്ടാമത്തെ കോവിഡ് വാക്സിന് അംഗീകാരം നല്‍കാനൊരുങ്ങി റഷ്യ. പുതിയ വാക്സിന് ഒക്ടോബര്‍ 15ന് അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് രണ്ടാമത്തെ വാക്‌സിന്‍ വികസിപ്പിച്ചത്. കഴിഞ്ഞ മാസമാണ് ആദ്യഘട്ട മനുഷ്യ പരീക്ഷണം പൂര്‍ത്തിയായത്. ആവശ്യമായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് സ്പുട്നിക് വാക്സിന്‍ പുറത്തിറക്കിയതെന്ന വിമര്‍ശനം നേരിടുന്നതിനിടെയാണ് റഷ്യ രണ്ടാം വാക്സിനുമായി രംഗത്തെത്തുന്നത്.

നേരത്തെ, സ്പുട്നിക് വാക്സിന്റെ രണ്ടും മൂന്നും ഘട്ട മനുഷ്യ പരീക്ഷണത്തിനു വേണ്ടി പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വിതരണക്കാരായ റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഇന്ത്യന്‍ പങ്കാളികളായ ഡോ. റെഡ്ഡീസ് ലബോറട്ടറീസിനോടു കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെട്ടിരുന്നു.

Top