ഫിന്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി റഷ്യ

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: യൂറോകപ്പില്‍ ഗ്രൂപ്പ് ബിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഫിന്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി റഷ്യ ആദ്യജയം സ്വന്തമാക്കി. ആദ്യപകുതി അവസാനിരിക്കേ അലിക്‌സെ മിറാഞ്ചുക് നേടിയ ഗോളിന്റെ ബലത്തിലാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ റഷ്യ തലയുയര്‍ത്തിയത്.

ആദ്യ മത്സരത്തില്‍ ബെല്‍ജിയത്തോട് റഷ്യ പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ റഷ്യ നോക്കൗട്ട് സാദ്ധ്യത നിലനിറുത്തി. മധ്യനിര നന്നായി കളിച്ചെങ്കിലും സ്‌െ്രെടക്കര്‍മാരുടെ വേഗക്കുറവ് ഫിന്‍ലന്‍ഡിന് വിനയായി. താരങ്ങളെ മാറി പരീക്ഷിച്ചെങ്കിലും റഷ്യന്‍ ഗോള്‍വല കുലുക്കാന്‍ ഫിന്‍ലന്‍ഡിന് കഴിഞ്ഞില്ല.

രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും ഓരോ ജയം വീതം നേടിയതിനാല്‍ അവസാനമത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാവും. കരുത്തരായ ബെല്‍ജിയവും ഡെന്മാര്‍ക്കുമാണ് ഗ്രൂപ്പി ബിയിലെ മറ്റു ടീമുകള്‍.

Top