റഷ്യ വലിയ വില നല്‍കേണ്ടി വരും, സ്വാതന്ത്ര്യം ഒഴികെ മറ്റൊന്നും നഷ്ടപ്പെടാനില്ലെന്ന് സെലന്‍സ്‌കി

യുക്രൈന്‍ പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ ഒമ്പതാം ദിവസത്തിലേക്ക് കടക്കവെ റഷ്യയ്‌ക്കെതിരെ രൂക്ഷ പ്രതികരണവുമായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി.

യുക്രൈന്‍ അധിവേശത്തിന് റഷ്യ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് സെലന്‍സ്‌കി പറഞ്ഞു. റഷ്യന്‍ സൈന്യം യുക്രൈന്‍ നഗരങ്ങള്‍ പിടിച്ചെക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണ്. യുദ്ധം അവസാനിക്കുന്നതോടെ യുക്രൈന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധത്തിനായി അന്താരാഷ്ട്ര സഖ്യകക്ഷികളില്‍നിന്ന് എല്ലാ ദിവസവും ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ സെലന്‍സ്‌കി തങ്ങള്‍ക്ക് സ്വാതന്ത്ര്യം അല്ലാതെ മറ്റൊന്നും തങ്ങള്‍ക്ക് മറ്റൊന്നും നഷ്ടപ്പെടാനില്ലെന്നും അഭിപ്രായപ്പെട്ടു.

അതേസമയം, എല്ലാ ചെയ്തികള്‍ക്കും റഷ്യ നഷ്ടപരിഹാരം നല്‍കേണ്ടിവരും. രാജ്യത്തെ എല്ലാ വീടുകളും തെരിവുകളും പുനഃസ്ഥാപിക്കും. നഷ്ടപരിഹാരം എന്ന വാക്ക് റഷ്യ പഠിക്കേണ്ടിയിരിക്കുന്നുവെന്നും സെലെന്‍സ്‌കി പറഞ്ഞു.

റഷ്യയ്‌ക്കെതിരെ തെരിവുകളില്‍ ഇറങ്ങി പോരാടിയ രാജ്യത്തെ ജനങ്ങളെ ഓര്‍ത്ത് അഭിമാനിക്കുകയാണെന്ന് സെലന്‍സ്‌കി അഭിപ്രായപ്പെട്ടു. ഒരാഴ്ച്ചകൊണ്ട് ശത്രുവിന്റെ പദ്ധതികള്‍ തകര്‍ത്തവരാണ് തങ്ങളെന്നും ടെലിഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top