Russia vetoes UN draft resolution on Syria gas attack probe

ന്യൂയോര്‍ക്ക്:സിറിയയിലെ രാസായുധ ആക്രമണങ്ങളില്‍ രാജ്യാന്തര അന്വേഷണം വേണമെന്ന ഐക്യരാഷ്ട്രസംഘടനാ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണച്ച് യുഎന്‍ രക്ഷാസമിതിയില്‍ റഷ്യ ഇത് എട്ടാം തവണയാണു വീറ്റോ അധികാരം ഉപയോഗിച്ചത്. ബാഷര്‍ അല്‍ അസദിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയത്തെ യുഎസും ബ്രിട്ടനും ഫ്രാന്‍സും പിന്തുണച്ചിരുന്നു. പ്രമേയ വോട്ടെടുപ്പില്‍നിന്നു ചൈന വിട്ടുനിന്നു.

ഇതോടെ യുഎസും റഷ്യയും തമ്മിലുളള ബന്ധം കൂടുതല്‍ മോശമായി. ബാഷര്‍ അല്‍ അസദിന്റെ ചെയ്തികളെ പിന്തുണയ്ക്കുന്ന റഷ്യ രാജ്യാന്തര സമൂഹത്തിനുമുന്നില്‍ കൂടുതല്‍ ഒറ്റപ്പെടുകയാണെന്നു യുഎന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലെ പറഞ്ഞു.

സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ സമയമായെന്നും നാറ്റോ സഖ്യരാജ്യങ്ങള്‍ ഇതിനായി ഒന്നിച്ചുനീങ്ങണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു.

രാസായുധ ആക്രമണത്തെക്കുറിച്ചു റഷ്യയ്ക്ക് അറിവുണ്ടായിരുന്നുവെന്നു സംശയിക്കുന്നതായും സിറിയയിലെ യുഎസ് വ്യോമാക്രമണം ശരിയായ നടപടിയായിരുന്നുവെന്നും ട്രംപ്

Top