റഷ്യക്കെതിരെ ആരോപണവുമായി യു.എസ് ആഭ്യന്തര സുരക്ഷ സെക്രട്ടറി

അമേരിക്ക: ട്രംപ്- പുടിന്‍ കൂടിക്കാഴ്ചക്ക് പിന്നാലെ റഷ്യക്കെതിരെ ആരോപണവുമായി യുഎസ് ആഭ്യന്തര സുരക്ഷ സെക്രട്ടറി. അമേരിക്കയില്‍ ഈ വരുന്ന തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് .

ഈ വര്‍ഷം അമേരിക്കയിലെ അമ്പത് സ്റ്റേറ്റുകളില്‍ നടക്കാന്‍ പോകുന്ന തെരെഞ്ഞെടുപ്പുകളില്‍ റഷ്യ ഇടപെടാന്‍ ശ്രമിക്കുമെന്നാണ് ആഭ്യന്തര സുരക്ഷ സെക്രട്ടറി കിര്‍സ്റ്റ്‌ജെന്‍ നീല്‍െസന്‍ ആരോപണമുന്നയിച്ചത്. റഷ്യന്‍ ഇടപെടലിനെ ചെറുക്കാന്‍ അമേരിക്ക തയ്യാറായിരിക്കണമെന്നും കിസ്റ്റ്‌ജെന്‍ പറഞ്ഞു.

2016 പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്നുള്ളതിന് യാതൊരു സംശയവുമില്ല, അവര്‍ക്കതിനുള്ള കഴിവുണ്ട്, വീണ്ടും ഒരിടപെടലിന് അവര്‍ ശ്രമിക്കുമെന്നും കിസ്റ്റ് ജെന്‍ കൂട്ടിചേര്‍ത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ട്രംപും പുടിനും റഷ്യയിലെ ഹെല്‍സിങ്കില്‍ കൂടിക്കാഴ്ച നടത്തിയത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്ന ഗുരുതര ആരോപണം നിലനില്‍ക്കുന്നതിനിടെ നടന്ന കൂടിക്കാഴ്ചക്കെതിരെ അമേരിക്കയില്‍ നിന്ന് തന്നെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.

വിമര്‍ശനങ്ങള്‍ക്കിടെ സന്ദര്‍ശനത്തെ ന്യായീകരിച്ച് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് തങ്ങളുടെ കൂടിക്കാഴ്ചക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പുടിനും രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് റഷ്യക്കെതിരെ ആഭ്യന്തര സുരക്ഷ സെക്രട്ടറി ആരോപണമുന്നയിച്ചത്.

Top