ശീതീകരണ സംവിധാനം ആവശ്യമില്ലാത്ത വാക്‌സിന്‍ വികസിപ്പിക്കും; റഷ്യ

മോസ്‌കോ: ശീതീകരണ സംവിധാനം ആവശ്യമില്ലാത്ത കോവിഡ് വാക്സിന്‍ വികസിപ്പിക്കുമെന്ന് റഷ്യ. ശീതീകരണ സൗകര്യമില്ലെങ്കിലും വലിയ അളവില്‍ വിദൂര സ്ഥലങ്ങളിലേക്ക് ഉള്‍പ്പെടെ എത്തിക്കാന്‍ സാധിക്കുന്ന കോവിഡ് വാക്‌സിനാകും വികസിപ്പിക്കുക.

ഓരോ വാക്‌സിനും വ്യത്യസ്ത താപനിലയിലാണു സൂക്ഷിക്കേണ്ടത്. ഓക്‌സ്ഫഡ് വാക്‌സിന് 2 മുതല്‍ മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് വരെ വേണമെങ്കില്‍ റഷ്യയുടെ സ്പുട്‌നിക് വാക്‌സിന് മൈനസ് 18 ഡിഗ്രി സെല്‍ഷ്യസ് എങ്കിലും വേണം. ഫൈസറിന്റെ വാക്‌സിന്‍ സൂക്ഷിക്കേണ്ടത് മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിലാണ്. നിലവില്‍ ഈ താപനില അന്റാര്‍ട്ടിക്കയിലെ ശൈത്യകാലത്താണ് ഉണ്ടാവുക.

സ്റ്റാന്‍ഡേര്‍ഡ് റെഫ്രിജറേറ്റര്‍ താപനിലയായ 2-8 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന സ്പുട്‌നിക് വാക്‌സിന്റെ വകഭേദമാണ് വികസിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്റ്റാന്‍ഡേര്‍ഡ് റെഫ്രിജറേറ്റര്‍ താപനിലയായ 2-8 ഡിഗ്രി സെല്‍ഷ്യസില്‍ 30 ദിവസം വരെ സൂക്ഷിക്കാം. മൈനസ് 20 ഡിഗ്രി താപനിലയില്‍ ആറു മാസം വരെയും സൂക്ഷിക്കാം.

Top