റഷ്യൻ കണ്ടെന്റുകൾക്ക് സെൻസർഷിപ്പ്, ഫെയ്‌സ്ബുക്കിന് നിയന്ത്രണമേർപ്പെടുത്തി റഷ്യ

മോസ്‌കോ: ഫെയ്സ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തി റഷ്യ. അമേരിക്കന്‍ സാമൂഹിക മാധ്യമ സ്ഥാപനമായ ഫെയ്സ്ബുക്ക് റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്നും റഷ്യന്‍ കണ്ടെന്റുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നുവെന്നും കാണിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയോട് വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് റഷ്യ കത്തയച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറിന്റെ ആവശ്യം മെറ്റ നിരസിച്ചുവെന്ന് റഷ്യ ചൂണ്ടിക്കാട്ടി.

ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് റഷ്യ തീരുമാനച്ചിരിക്കുന്നത്. എന്നാല്‍ എന്തെല്ലാം നിയന്ത്രണങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.റഷ്യന്‍ ഔദ്യോഗിക അക്കൗണ്ടുകള്‍ക്കും സര്‍ക്കാറുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ഹാന്‍ഡിലുകള്‍ക്കും ഫെയ്സ്ബുക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു എന്ന് റഷ്യ ആരോപിക്കുന്നു.

 

Top