റഷ്യ 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ പുറത്താക്കി ; ഒരാഴ്ചക്കകം രാജ്യം വിട്ടുപോകാന്‍ നിര്‍ദേശം

Russia-,23 British diplomats

മോസ്‌കോ: റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതിന് മറുപടിയെന്നോണം 23 ബ്രിട്ടീഷ് നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി. ഇവരോട് ഒരാഴ്ചക്കുള്ളില്‍ രാജ്യം വിട്ടുപോകാനും ബ്രിട്ടീഷ് കൗണ്‍സില്‍, യു.കെയുടെ സാംസ്‌കാരിക സംഘടന എന്നിവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും റഷ്യ നിര്‍ദേശം നല്‍കി.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുക്കാനാവില്ലെന്ന് റഷ്യ വ്യക്തമാക്കി.

Top