ചൈനയുമായി ചേര്‍ന്ന് മിഡില്‍ ഈസ്റ്റ് നയം ഏകോപിപ്പിക്കാന്‍ റഷ്യ

മോസ്‌കോ: ചൈനയുമായി ചേര്‍ന്ന് മിഡില്‍ ഈസ്റ്റ് നയം ഏകോപിപ്പിക്കാന്‍ റഷ്യ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ചൈന സന്ദര്‍ശനത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും തങ്ങളുടെ നയം ഏകോപിപ്പിക്കുകയാണെന്ന് റഷ്യ വ്യാഴാഴ്ച അറിയിച്ചു.

മിഡില്‍ ഈസ്റ്റിലെ ചൈനയുടെ പ്രത്യേക ദൂതന്‍ ഷായ് ജുനുമായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേല്‍ ബൊഗ്ദാനോവ് ദോഹയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറിയതായും റഷ്യ പറഞ്ഞു. മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ശ്രമത്തില്‍ മോസ്‌കോയുടെയും ബെയ്ജിംഗിന്റെയും നിരന്തരമായ ശ്രദ്ധ ഉണ്ടായിരുന്നതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രായേലിനും ഹമാസിനും ഇടയില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ദൂതനായാണ് റഷ്യ സ്വയം കാണുന്നത്. അതിനിടെ ഇസ്രായല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബന്ദികളെ മോചിപ്പിക്കുക, മാനുഷിക പ്രവേശനം, സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കല്‍ എന്നിവ അനുവദിക്കണമെന്ന യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ റഷ്യ അവതരിപ്പിച്ച പ്രമേയം കഴിഞ്ഞദിവസം അമേരിക്ക വീ?റ്റോ ചെയ്തിരുന്നു. മേഖലയില്‍ റഷ്യ-ചൈന സ്വാധീനം വര്‍ധിക്കുന്നത് യു.എസ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നതോടെ പുതിയ സംഭവവികാസങ്ങള്‍ക്ക് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

Top