ഇദ്‌ലിബ് പ്രവിശ്യയില്‍ സംയുക്ത പെട്രോളിങിനായി കൈകോര്‍ത്ത് റഷ്യയും തുര്‍ക്കിയും

ഡമാസ്‌കസ്; സിറിയയില്‍ സംയുക്ത പെട്രോളിങ്ങിനായി കൈകോര്‍ത്ത് തുര്‍ക്കിയും റഷ്യയും. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലാണ് ഇരു രാജ്യങ്ങളും പെട്രോളിങിനായി കൈകോര്‍ക്കുന്നത്.

സിറിയന്‍ വിമതരുടെ അവസാനത്തെ ശക്തി കേന്ദ്രമായ ഇദ്‌ലിബില്‍ സിറിയന്‍ ഗവണ്‍മെന്റ് നടത്തുന്ന ആക്രമണം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പദ്ധതിക്ക് അന്തിമ രൂപമായതെന്ന് തുര്‍ക്കി പ്രതിരോധമന്ത്രി അറിയിച്ചു. ധാരണ പ്രകാരം വിമതരുടെ അധീനതയിലുള്ള പ്രവിശ്യയില്‍ റഷ്യന്‍ സൈന്യത്തിനാണ് പെട്രോളിങ് ചുമതല. ഒരു സൈന്യത്തിന്റെയും സാന്നിധ്യമില്ലാത്ത പ്രദേശത്താണ് തുര്‍ക്കി സൈന്യം പ്രവര്‍ത്തിക്കുക.

അഫ്രിന്‍, ഇദ്‌ലിബ് പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണത്തിന് നിയന്ത്രണമുണ്ട്. എന്നാല്‍ ഇന്ന് മുതല്‍ അത് അവസാനിക്കുമെന്ന് തുര്‍ക്കി പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇദ്‌ലിബില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള നിര്‍ണായക ചുവടുവെപ്പായാണ് തുര്‍ക്കി പുതിയ നീക്കത്തെ വിലയിരുത്തുന്നത്.

Top