അലെപ്പോ: സിറിയയിലെ അലെപ്പോ നഗരം വിമതരില്‍ നിന്ന് തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍. അഞ്ചുവര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിലെ നിര്‍ണായക വഴിത്തിരിവാണിത്.
അതേസമയം സാധാരണജനങ്ങളെ പട്ടാളം അതിക്രൂരമായി കൊലപ്പെടുത്തുന്നതായി യുഎന്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയുടെ വ്യാവസായിക സാംസ്‌കാരിക, തലസ്ഥാനമായ അലെപ്പോയുടെ നിയന്ത്രണം തിരിച്ചു പിടിച്ചത് പ്രസിഡന്റ് ബഷര്‍ അല്‍ അസദിന് വന്‍നേട്ടമാണ്.
എന്നാല്‍ വിമതരില്‍ നിന്ന് നഗരം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറിലെറെപ്പേരെ വീടുകളില്‍ കയറി പട്ടാളം വെടിവച്ചുകൊന്നു. കൊച്ചുകുട്ടികളെ തീവച്ചു കൊന്നതായി മനുഷ്യാവകാശസംഘടകള്‍ പറയുന്നു.
റഷ്യന്‍ സഹായത്തോടെയുള്ള ശക്തമായ വ്യോമാക്രമണത്തിനൊടുവിലാണ് നിരപരാധികളെ കൊന്നൊടുക്കുന്നത്. കണ്‍മുന്നില്‍പ്പെടുന്നവരെയെല്ലാം പട്ടാളം വെടിവച്ചിടുകയാണെന്ന് യുഎന്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.