ഗസ്സയിലേക്ക് അവശ്യവസ്തുക്കള്‍ അയച്ചുകൊടുത്ത് റഷ്യ

മോസ്‌കോ: ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ ഗസ്സയിലേക്ക് അവശ്യവസ്തുക്കള്‍ അയച്ച് റഷ്യ. 27 ടണ്‍ അവശ്യവസ്തുക്കള്‍ അയച്ചതായി മോസ്‌കോയിലെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ എല്‍-അരിഷിലേക്കാണ് മോസ്‌കോ റാമെന്‍സ്‌കോ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനം പുറപ്പെട്ടത്.

ഗോതമ്പ്, പഞ്ചസാര, അരി, പാസ്ത എന്നിവയാണ് പ്രധാനമായും സാധനങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നത്. സാധനങ്ങള്‍ ഈജിപ്ഷ്യന്‍ റെഡ് ക്രസന്റിന് കൈമാറുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി മന്ത്രി ഇല്യ ഡെനിസോവ് പറഞ്ഞു.

ഇസ്രായേല്‍ തുടരുന്ന കിരാതമായ വ്യോമാക്രമണങ്ങള്‍ക്കിടയില്‍ 10 ലക്ഷം ആളുകളാണ് ഗസ്സയില്‍നിന്ന് വീടുവിട്ട് പലായനം ചെയ്തത്. സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കാടുവിലാണ് ഈജിപ്തില്‍ നിന്ന് ഗസ്സയിലേക്കുള്ള റഫ അതിര്‍ത്തി കടക്കാന്‍ പരിമിതമായ എണ്ണം ട്രക്കുകളെ ഇസ്രായല്‍ അനുവദിച്ചത്.

Top