രഹസ്യ വിവരം ചോർത്തൽ: യുക്രെയ്ൻ കോൺസൽ കസ്റ്റഡിയിലെന്ന് റഷ്യ

മോസ്കോ: ഫെഡറൽ സെക്യൂരിറ്റി സർവീസിന്റെ (എഫ്എസ്ബി) കംപ്യൂട്ടർ ശൃംഖലയിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോർത്തിയതിന് യുക്രെയ്നിന്റെ കോൺസൽ അലക്സാണ്ടർ സൊസൊന്യൂക്കിനെ കസ്റ്റഡിയിലെടുത്തതായി റഷ്യ അറിയിച്ചു.

സൊസൊന്യൂക്കിനെ വിട്ടയച്ചുവെന്നും അദ്ദേഹം യുക്രെയ്നിന്റെ നയതന്ത്ര ഓഫിസിലുണ്ടെന്നും പിന്നീട് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഒലേഗ് നികൊലെങ്കോ പറയുന്നു. ഉചിതമായ പ്രതികരണം യുക്രെയ്നിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Top