സ്പുട്‌നിക്-5 വാക്‌സിന്‍ 92 ശതമാനം ഫലപ്രദമെന്ന് റഷ്യ

മോസ്‌കോ: സ്പുട്നിക്-5 വാക്സിന്‍ 92 ശതമാനം ഫലപ്രദമെന്ന അവകാശവാദവുമായി റഷ്യ. നിലവില്‍ സ്പുട്നിക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ബെലാറസ്, യു.എ.ഇ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളില്‍ പുരോഗമിക്കുകയാണ്. സ്പുട്നിക് വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയിലും നടക്കുന്നുണ്ട്.

ഓഗസ്റ്റ് മാസത്തിലാണ് സ്പുട്നിക്-5 വാക്സിന്‍ റഷ്യ രജിസ്റ്റര്‍ ചെയ്തത്. സ്പുട്നിക് വാക്സിന് രണ്ട് ഡോസാണുള്ളത്. പരീക്ഷണത്തിന്റെ ഭാഗമായി ഈ രണ്ട് ഡോസുകളും സ്വീകരിച്ച 16,000 പേരില്‍ നിന്നുള്ള വിവരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോള്‍ പുറത്തെത്തയിരിക്കുന്ന ഫലമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്(ആര്‍.ഡി.ഐ.എഫ്.)പറഞ്ഞു. വാക്സിന്‍ രാജ്യാന്തര വിപണയില്‍ എത്തിക്കുന്നതിന് ആര്‍.ഡി.ഐ.എഫ്. ആണ് പിന്തുണ നല്‍കുന്നത്. മോസ്‌കോയിലെ 29 ക്ലിനിക്കുകളിലായി ആകെ നാല്‍പ്പതിനായിരം പേരിലാണ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത്.

Top