യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് റഷ്യ

കീവ്: യുക്രൈനിലെ വാസസ്ഥലങ്ങളെ ആക്രമിച്ചിട്ടില്ലെന്ന് റഷ്യ. കീവില്‍ ഫ്‌ലാറ്റ് സമുച്ചയത്തിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് റഷ്യ നല്‍കുന്ന വിശദീകരണം. ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയം നിരസിച്ചു. കീവില്‍ അപ്പാര്‍ട്ട്‌മെന്റില്‍ പതിച്ചത് യുക്രൈന്‍ മിസൈലാണെന്നും റഷ്യ പറഞ്ഞു.

അതേസമയം റഷ്യന്‍ അധിനിവേശത്തില്‍ സൈനികരും സാധാരണ പൌരന്‍മാരുമായ 198 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ അറിയിച്ചു. ആയിരത്തിലധികം പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ സര്‍ക്കാര്‍ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34 ജനവാസകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നാണ് യുക്രൈന്റെ വിശദീകരണം. 1.20 ലക്ഷം യുക്രൈന്‍ പൌരന്‍മാര്‍ ഇതിനോടകം അതിര്‍ത്തി കടന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയം പ്രാപിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.

Top