സൈബർ ഹാക്കർമാർ ബാങ്കിൽ നിന്ന് 17 മില്യൺ ഡോളർ തട്ടിയെടുത്തു ; റഷ്യ

cyber

മോസ്കോ: സൈബർ അക്രമണത്തിലൂടെ ഹാക്കർമാർ 2017ൽ ബാങ്കുകളിൽ നിന്ന് 17 മില്യൺ ഡോളർ തട്ടിയെടുത്തെന്ന് റഷ്യ. സെൻട്രൽ ബാങ്ക് അധികൃതരാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തിറക്കിയത്.

സൈബർ കുറ്റകൃത്യങ്ങൾ സംബന്ധിച്ച് റഷ്യ സൂക്ഷ്മ പരിശോധനകൾ നടത്തുകയാണ്. റഷ്യൻ ഹാക്കർമാർ അമേരിക്കയിലും യൂറോപ്പിലും ആക്രമണം നടത്തിയതായി ആരോപണം ഉയർന്നതിനാലാണ് പുതിയ വിവരങ്ങൾ റഷ്യ വ്യക്തമാക്കിയത്.

റഷ്യയും സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളാണെന്നും അവയെ നേരിടാൻ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും റഷ്യൻ ഭരണകുടം വെളിപ്പെടുത്തുന്നു.

കോബാൾട്ട് സ്ട്രൈക്ക് ഉപയോഗിച്ച് 2017ൽ ആക്രമണങ്ങളിലൂടെ 240 ലധികം ക്രെഡിറ്റ് സംഘടനകൾ ഇരകളായി. ഇതിൽ 11 എണ്ണവും വിജയകരമായിരുന്നു. ഇതിൽ നിന്നും 1 ബില്ല്യൺ റൂബിൾസ് ഇവർ മോഷ്ടിച്ചുവെന്നും സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണർ ദിമിത്രി സ്കോബലിക് പറഞ്ഞു.

ഒരു സംഘടനയുടെ സൈബർ പ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണമാണ് കോബാൾട്ട് സ്ട്രൈക്ക്, പക്ഷെ റഷ്യയിലും യൂറോപ്പിലും ബാങ്കുകളെ ആക്രമിക്കാൻ ഹാക്കർമാരും ഇത് ഉപയോഗിക്കുന്നുണ്ട്. അതിനാൽ കഴിഞ്ഞ വർഷം 400ഓളം സംഘടനകൾക്ക് റഷ്യൻ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു.Related posts

Back to top