റഷ്യയുടെ പക്കല്‍ നിന്നും എസ് 400 വാങ്ങാന്‍ തുര്‍ക്കിയുടെ നീക്കം; താക്കീതുമായി അമേരിക്ക

വാഷിങ്ടണ്‍; റഷ്യയില്‍ നിന്നും മിസൈലുകള്‍ വാങ്ങാനുള്ള തുര്‍ക്കിയുടെ തീരുമാനത്തിനെതിരെ യുഎസ്. റഷ്യയുടെ പക്കല്‍ നിന്നും എസ് 400 മിസൈലുകള്‍ ഈ വര്‍ഷം വാങ്ങാനുള്ള തീരുമാനത്തിലായിരുന്നു തുര്‍ക്കി. എന്നാല്‍ നീക്കം തുടരുകയാണെങ്കില്‍ തുര്‍ക്കിയുമായി ഭാവിയില്‍ നടത്താന്‍ തീരുമാനിച്ച ആണവായുധ കൈമാറ്റങ്ങളെ കുറിച്ച് പുനര്‍ചിന്തിക്കുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്.

അമേരിക്ക നിര്‍മ്മിച്ച അത്യാധുനിക സംവിധാനമായ എഫ്35 യുദ്ധ വിമാനങ്ങള്‍ തുര്‍ക്കിക്ക് നല്‍കാന്‍ ധാരണ ആയിരുന്നു. ഈ കരാറിന്റെ ഭാഗമായി രണ്ട് എഫ് 35 യുദ്ധ വിമാനങ്ങള്‍ കൈമാറ്റം നടത്തുകയും ചെയ്തു. എന്നാല്‍ റഷ്യയുടെ എസ് 400 മിസൈലുകള്‍ അമേരിക്കയുടെ എഫ് 35 യുദ്ധ വിമാനങ്ങളേക്കാള്‍ ഫലം ചെയ്യുമെന്നാണ് പെന്റഗണിന്റെ കണക്കു കൂട്ടല്‍.

അതുകൊണ്ട് തന്നെ തുര്‍ക്കി റഷ്യയുമായി കരാര്‍ തുടര്‍ന്നാല്‍ ഇത് ഭാവിയില്‍ അമേരിക്കയുടെ എഫ് 35 വിമാനങ്ങള്‍ വില്‍ക്കാനുള്ള കരാറുകള്‍ക്ക് എതിരായി മാറുമെന്നാണ് പെന്റഗണിന്റെ കണക്കുകൂട്ടല്‍. എസ് 300 മിസൈലുകളുടെ സാങ്കേതികത കണക്കിലെടുത്ത് ചൈന, സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ എസ് 400 മിസൈലുകള്‍ വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

Top